റഷ്യന്‍ പ്രസിഡന്റ് വീണ്ടും വിവാഹിതനാകുന്നു; വധു മുന്‍ ജിംനാസ്റ്റിക്‌സ് താരം

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. മാസ്‌കോയില്‍, വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ തന്നെയാണു ഇക്കാര്യം സൂചിപ്പിച്ചത്.

റഷ്യയുടെ ഭാവി പ്രഥമവനിത റഷ്യയുടെ മുന്‍ ജിംനാസ്റ്റിക്‌സ് താരം അലീന കബേവയാകുമെന്നാണ് അഭ്യൂഹം. ഉസ്‌ബെക്കിസ്ഥാനിലാണു അലീന ജനിച്ചത്. ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ താരം 10 വര്‍ഷമായി പുടിനുമായി പ്രണയത്തിലാണെന്നു കരുതപ്പെടുന്നത്.

1983ല്‍ ല്യൂഡ്മില്ലയെ വിവാഹം കഴിച്ച പുടിന്‍ 2013ല്‍ വിവാഹമോചനം നേടി. എയര്‍ ഹോസ്റ്റസായിരിക്കെയാണു ല്യൂഡ്മിലയെ പുടിന്‍ വിവാഹം കഴിച്ചത്. 30 വര്‍ഷ ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. വിവാഹശേഷം ല്യൂഡ്മില ജോലി ചെയ്യണമെന്നു പുടിന്‍ ആഗ്രഹിച്ചിരുന്നില്ല. പ്രഥമവനിതയെന്ന സ്ഥാനം ല്യൂഡ്മിലയും. ഇതോടൊപ്പം പുടിന്റെ ജോലിയോടുള്ള അമിത താല്‍പര്യവും വേര്‍പിരിയലിനു കാരണമായിമാറുകയായിരുന്നു.

Top