സിറിയയിൽ നിന്ന് റഷ്യൻ സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന് വ്‌ളാഡിമിര്‍ പുടിന്‍

ധമസ്കസ് : സിറിയയില്‍ നിന്നുള്ള സൈന്യത്തെ ഭാഗികമായി റഷ്യ പിന്‍വലിക്കാൻ ഒരുങ്ങുന്നു.

സൈന്യത്തെ പിൻവലിക്കുന്നതും സംബന്ധിച്ച വിവരം റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവാണ് വ്യക്തമാക്കിയത്.

സിറിയന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കിയത്.

സിറിയയിലെ സൈനിക നീക്കത്തില്‍ പ്രസിഡന്റ് ബശാറുല്‍ അസദിന് പിന്തുണ നല്‍കിയിരുന്നത് റഷ്യയായിരുന്നു.

ഈജിപ്തിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായി സിറിയയിലെ റഷ്യന്‍ സൈനിക താവളങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പുടിന്റെ തീരുമാനം.

സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷവും സൈന്യത്തെ പിന്‍വലിക്കുന്നതായി പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ സൈന്യം പിന്‍വാങ്ങിയിരുന്നില്ല.

Top