വിജയം പിന്തുണ വ്യക്തമാക്കുന്നു ; റഷ്യന്‍ പ്രസിഡന്റിന് അഭിനന്ദനവുമായി കിം ജോംങ്

king-jong

സോള്‍: റഷ്യന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്‌ളാഡിമര്‍ പുടിന് അഭിനന്ദനവുമായി ഉത്തര കൊറിയന്‍ നേതാവ് കിം ജോംങ് ഉന്‍. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ പുടിനില്‍ ജനങ്ങള്‍ക്കുള്ള വലിയ പിന്തുണയും വിശ്വാസവുമാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ കൂടുതല്‍ നിറവേറ്റാനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ മെച്ച പ്പെടുത്താന്‍ സാധിക്കട്ടെയെന്നും ഉത്തര കൊറിയന്‍ നേതാവ് പറഞ്ഞു. 2012 മുതല്‍ മൂന്നു തവണ തുടര്‍ച്ചയായി വിജയിച്ച പുടിന്‍ 74 ശതമാനം അധിക വോട്ട് നേടിയാണ് വീണ്ടും പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്.

Top