755 അമേരിക്കന്‍ നയതന്ത്രജ്ഞര്‍ റഷ്യ വിടണമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

vladimir putin

മോസ്‌കോ: റഷ്യക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിന് തിരിച്ചടി നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.

755 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിടാന്‍ പുടിന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ ഒന്നിനകം രാജ്യം വിടണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റഷ്യയിലുള്ള യുഎസ് നയതന്ത്രജ്ഞരുടെ എണ്ണം 455 ആയി പരിമിതപ്പെടുത്തണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

മോസ്‌കോയില്‍ യുഎസ് നയതന്ത്രപ്രതിനിധികളുടെ ഉപയോഗത്തിലുണ്ടായിരുന്ന ഒരു ഡാച്ചായും (ആഡംബര വസതി) ഒരു വെയര്‍ഹൗസും റഷ്യന്‍ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റഷ്യ, ഉത്തരകൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് എതിരേ കൂടുതല്‍ ഉപരോധത്തിനു വ്യവസ്ഥ ചെയ്യുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കിയതാണ് റഷ്യയെ ചൊടിപ്പിച്ചത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനു റഷ്യയെ ശിക്ഷിക്കാനാണ് ഉപരോധം ഏര്‍പ്പെടുത്താന്‍ സെനറ്റ് തീരുമാനമെടുത്തത്.

Top