സഹകരണം ശക്തമാക്കാന്‍ ലക്ഷ്യം ; ചൈനീസ് വിദേശകാര്യ മന്ത്രി റഷ്യയില്‍

china-russia

മോസ്‌കോ : ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യാഗിക സന്ദര്‍ശനത്തിന് റഷ്യയില്‍ എത്തിയ വാങ് യി, പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. റഷ്യയുമായുള്ള ബന്ധം ചരിത്രത്തിലെ മികച്ച നിലയിലാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.

ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക നികുതി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് റഷ്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. അമേരിക്കയ്‌ക്കെതിരെ ഇരു രാജ്യങ്ങളും ഒന്നിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. സഹകരണം ശക്തമാക്കുകയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലൂയെ ലക്ഷ്യം വെയ്ക്കുന്നതെന്നും വാങ് യി പറഞ്ഞു.

Top