യുക്രൈനുമായി ബലറൂസില്‍ വെച്ച് നയതന്ത്ര ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യ

യുക്രൈനിനെ ബലാറൂസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്ക് ചര്‍ച്ചയ്ക്ക് വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ചര്‍ച്ചയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെയും പ്രതിനിധികളെ അയക്കാമെന്ന് റഷ്യന്‍ വക്താവ് ദിമ്ത്രി പെസ്‌കോവ് അറിയിച്ചു. പുടിന്റെ വിശ്വസ്തനാണ് ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോ.

ഉപാധികളോടെ ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുക്രൈന്‍ നിഷ്പക്ഷ നിലപാടിലേക്ക് മാറണമെന്നാണ് റഷ്യ മുന്നോട്ടു വച്ച ഉപാധികളിലൊന്ന്. ഉന്നതതല ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് അറിയിച്ചതായി ചൈനയും വ്യക്തമാക്കി. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. റഷ്യ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

യുെ്രെകന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയാകാമെന്ന വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെയും രംഗത്തെത്തിയിരുന്നു. യുക്രൈന്‍ ആയുധം താഴെ വച്ച് കീഴടങ്ങണമെന്നാണ് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. തങ്ങളുടെ ആക്രമണത്തിന്റെ ലക്ഷ്യം യുക്രൈനിന്റെ മോചനമാണെന്നും റഷ്യ പറഞ്ഞു.

Top