‘മൈക്ക് ഓണാണ് ക്യാമറയും ഓണാണ്’ എന്ന നാടകത്തിന് ശേഷം KPCC അവതരിപ്പിക്കുന്നൂ ‘CD എടുക്ക്’: വികെ സനോജ്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്‌നി വേദിയില്‍ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ നേതാക്കളെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ”മൈക്ക് ഓണാണ്.. ക്യാമറയും ഓണാണ്” എന്ന നാടകത്തിന് ശേഷം KPCC അവതരിപ്പിക്കുന്നൂ ‘CD എടുക്ക്..CD എടുക്ക്..” എന്നായിരുന്നു വി കെ സനോജിന്റെ പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് കുറിപ്പ്.

സമരാഗ്‌നി വേദിയില്‍ പാലോട് രവി ദേശീയഗാനം തെറ്റായി പാടുന്നതിന്റെ വിഡിയോ പങ്കുവച്ചാണ് സനോജിന്റെ വിമര്‍ശനം. എന്നാല്‍ വിഷയത്തില്‍ വിമര്‍ശനവുമായി സിപിഐഎം നേതാക്കളായ വി ശിവന്‍കുട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍ എംഎല്‍എ വി കെ പ്രശാന്ത് തുടങ്ങിയവര്‍ രംഗത്തെത്തി. പ്രതിഭാധനനായ ഒരു അഭിനേതാവ് ആയിരുന്നു മാമുക്കോയ.. എന്നായിരുന്നു മാമുക്കോയയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചത്.

Top