വട്ടിയൂര്‍ക്കാവ് തനിക്കൊപ്പം നിന്നു; മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച് വി.കെ പ്രശാന്ത്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മികച്ച ഭൂരിപക്ഷം നേടി മുന്നേറുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത്. സമുദായ സംഘടനയായ എന്‍എസ്എസിന്റെ അടക്കം എതിര്‍പ്പ് മറികടന്നാണ് വി.കെ പ്രശാന്ത് ഈ വമ്പിച്ച ഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്.

തന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി വി.കെ പ്രശാന്ത് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് തനിക്ക് ലഭിച്ചെന്ന് വികെ പ്രശാന്ത് പറയുന്നു. സ്ത്രീകളും ചെറുപ്പക്കാരും തനിക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും എറണാകുളത്ത്് ടി ജെ വിനോദും മഞ്ചേശ്വരത്ത് എം സി കമറുദ്ദീനും ലീഡ് ചെയ്യുകയാണ്.

Top