വട്ടിയൂര്‍ക്കാവില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന് വി.കെ പ്രശാന്ത്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് – ബിജെപി രഹസ്യധാരണയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രചാരണരംഗത്ത് സജീവമല്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയാമെന്നായിരുന്നു ആരോപണത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ മറുപടി.

കഴിഞ്ഞ തവണ ബിജെപിയെ തോല്‍പിക്കാന്‍ വോട്ട് മറിക്കേണ്ടി വന്നുവെന്ന് തുറന്നു സമ്മതിക്കേണ്ടി വന്ന എല്‍ഡിഎഫ് തന്നെയാണ് ഇക്കുറി വോട്ടുകച്ചവട പരാതിയുമായി വരുന്നത്. വി.വി. രാജേഷാണ് ബിജെപി സ്ഥാനാര്‍ഥി.

 

Top