വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന് വി.കെ പ്രശാന്ത്

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ വലിയ വിജയ പ്രതീക്ഷയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. 2000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നും വി.കെ പ്രശാന്ത് അറിയിച്ചു.

പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞു. മറ്റ് കക്ഷികള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടായിട്ടുപോലും മണ്ഡലത്തില്‍ അത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലന്നും പ്രശാന്ത് നേരത്തേയും വ്യക്തമാക്കിയിരുന്നു.

യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നഗരസഭയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. എല്ലാ സമുദായങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top