വി.​കെ. പ്ര​കാ​ശ് – നി​ത്യാ മേനോൻ ചിത്രം സെപ്തംബറില്‍ ആരംഭിക്കും

വി.​കെ. പ്ര​കാ​ശ്-നി​ത്യാ മേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.

വി.​കെ.പി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തിയ ചി​ത്ര​ത്തിൽ ഒ​രു ക​ഥാ​പാ​ത്രം മാത്രമാണുള്ളത്.

തെ​ന്നി​ന്ത്യൻ താ​രം നി​ത്യാ മേനോനാണ് ഈ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗ് സെ​പ്‌​തം​ബർ ഒ​ന്നി​ന് ആ​രം​ഭി​ക്കും.

ഇ​ന്ത്യൻ സി​നി​മ​യി​ലെ പ്ര​മു​ഖ​രാ​ണ് ചി​ത്ര​ത്തി​ന്റെ അ​ണി​യ​റ​യിൽ പ്ര​വർ​ത്തി​ക്കു​ന്ന​ത്.

പ്ര​ശ​സ്‌ത ക്യാമറമാൻ പി.​സി. ശ്രീറാം കാ​മറ ച​ലി​പ്പി​ക്കുന്ന ചിത്രത്തിൽ റ​സൂൽ പൂ​ക്കു​ട്ടിയാണ് ശബ്ദമിശ്രണം.

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മാ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.

വി.​കെ. പ്ര​കാ​ശ് എ​ന്നും പ​രീ​ക്ഷ​ണ​ങ്ങ​ളോ​ടൊ​പ്പം സ​ഞ്ച​രി​ച്ച സം​വി​ധാ​യ​ക​നാ​ണ്. 2000​-ൽ പു​റ​ത്തി​റ​ങ്ങിയ പു​ന​ര​ധി​വാ​സം ആ​ണ് വി.​കെ. പ്ര​കാ​ശ് ആ​ദ്യം സം​വി​ധാ​നം ചെ​യ്‌ത ചി​ത്രം.

മികച്ച മ​ല​യാള ച​ല​ച്ചി​ത്ര​ത്തി​നു​ള്ള ദേ​ശീയ പു​ര​സ്‌​കാ​ര​വും മി​ക​ച്ച ന​വാ​ഗത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​വും ഇ​തി​ലൂ​ടെ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

കെ​യർ​ഫു​ളാ​ണ് ഒ​ടു​വിൽ സം​വി​ധാ​നം ചെ​യ്‌​ത​ത്. കർ​മ്മ​യോ​ഗി, പോ​പ്പിൻ​സ് എ​ന്നി​വ​യാ​ണ് വി.​കെ. പ്ര​കാ​ശും നി​ത്യാ മേനോ​നും മു​മ്പ് ഒ​ന്നി​ച്ച ചി​ത്ര​ങ്ങൾ.

Top