വ്യാജ വാർത്തകൾക്ക് എതിരെ വി.കെ. പ്രകാശ് ഒരുക്കുന്ന ‘ലൈവ്’; ടീസര്‍ പുറത്ത്

കൊച്ചി: എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ‘ലൈവ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ ആകർഷകമായ താരനിരയാണ് ചിത്രത്തിലുള്ളത്. ഫിലിംസ് 24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് ‘ലൈവ്’.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ് ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ്‌ കല എന്നിവരും മലയാളികൾക്ക് സുപരിചിതരാണ്.

Top