വി.കെ ജയരാജ് പോറ്റി ശബരിമലയില്‍ ദര്‍ശനം നടത്തി

ശബരിമല: നിയുക്ത മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശബരിമലയില്‍ ദര്‍ശനം നടത്തി. ഇല്ലത്തു നിന്നും കെട്ടുനിറച്ച് പുലര്‍ച്ചെ രണ്ടിന് മക്കളായ ആനന്ദ്, അര്‍ജുന്‍, ബന്ധുക്കളായ ഉണ്ണികൃഷ്ണന്‍, അജിത്ത് പോറ്റി എന്നിവര്‍ക്കൊപ്പമാണ് ജയരാജ് പോറ്റി ശബരിമലയിലെത്തിയത്.

6.30 ന് പമ്പ ഗണപതി കോവിലിലും ഹനുമാന്‍ കോവിലിലുമെത്തി തൊഴുതു. അതിനു ശേഷം മേല്‍ശാന്തിമാരായ കെ.നാരായണ്‍ പോറ്റിയെയും, ആര്‍. സുരേഷ് പോറ്റിയുടെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് മലകയറിയത്. എട്ടുമണിയോടെ സന്നിധാനത്തെത്തി അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതു.

തന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയെയും, മാളികപ്പുറം മേല്‍ശാന്തി എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയെയും കണ്ട് അനുഗ്രഹം വാങ്ങി 11 മണിയോടെയാണ് മലയിറങ്ങിയത്.

Top