പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

കൊച്ചി : പാലാരിവട്ടം പാലം നിര്‍മാണത്തില്‍ വി.കെ ഇബ്രാഹിം കുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്. പലിശ കുറച്ചതു വഴി 56 ലക്ഷം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും ഹൈക്കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് പറയുന്നു.

മുന്‍ മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ നാലാം പ്രതിയായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ ജയിലില്‍ ചോദ്യം ചെയ്തതിന് ശേഷം സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരുകയാണെന്നും വിജിലന്‍സ് വ്യക്തമാക്കി. കേസില്‍ ജാമ്യം തേടി കരാറുകാരനായ സുമിത്ത് ഗോയല്‍, ടി ഒ സൂരജ്, തങ്കച്ചന്‍, ബെന്നിപോള്‍ എന്നീ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷക്കുള്ള മറുപടിയായണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച്ച വാദം തുടങ്ങിയിരുന്നു. തിങ്കളാഴ്ച്ചയും വാദം തുടരും.

Top