പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് വീട്ടിലെ പരിശോധനയ്ക്കു ശേഷം വിജിലന്‍സിന്റെ ഒരു സംഘം ഇബ്രാഹിംകുഞ്ഞിനെ കണ്ടെത്താനായി ആശുപ്രതിയിലെത്തിയിരുന്നു.

തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. പരിശോധനയ്ക്കു ശേഷം ഒരു സംഘം വീട്ടില്‍ നിന്നു മടങ്ങി.

ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ഭാര്യ വിജിലന്‍സിനെ അറിയിച്ചത്. ഇബ്രാഹിം കുഞ്ഞ് ഇന്നലെ രാത്രി മുതല്‍ കൊച്ചിയിലെ ആശുപത്രിയിലാണ്. വനിതാ പൊലീസ് സംഘവും വീട്ടിലെത്തിയിരുന്നു.

Top