മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.

കേരള ടെക്സ്റ്റയില്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ചന്ദ്രിക ഗവേണിങ് ബോഡി ചെയര്‍മാനാണ്. നാല്‍പ്പതു വര്‍ഷമായി കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗിന്റെ ഭാരവാഹിത്വത്തില്‍ ഉള്ള നേതാവാണ് അബ്ദുല്‍ ഖാദര്‍ മൗലവി.

ഒ.കെ മുഹമ്മദ് കുഞ്ഞി, കേയി സാഹിബ്, ഇ.അഹമ്മദ്, സിപി മഹ്‌മൂദ് ഹാജി, എന്‍.എ മമ്മുഹാജി തുടങ്ങിയ പഴയകാല ലീഗ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അബ്ദുല്‍ ഖാദര്‍ മൗലവി കണ്ണൂരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്.

Top