സീരിയൽ താരം വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ​യെന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

ചെ​ന്നൈ: ത​മി​ഴ് സീരിയൽ താരവും അ​വ​താ​ര​ക​യു​മാ​യ വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ​യാണെന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ലോ​വ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. വി​ജ​യ് ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പാ​ണ്ഡ്യ​ന്‍ സ്റ്റോ​ര്‍​സ് എ​ന്ന സീ​രി​യ​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​ത്തെ ചെ​ന്നൈ​യി​ലെ ഹോ​ട്ട​ല്‍ റൂ​മി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

28 വയസ്സുള്ള ചിത്ര ഭാവിവരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണ്. ചി​ത്ര​യു​ടെ മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ച പശ്ചാത്തലത്തിലാണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടിൽ ആത്മഹത്യയാണെന്ന് തെളിഞ്ഞിരിക്കുന്നത്.

Top