വിഴിഞ്ഞം പദ്ധതിയെ കുറിച്ച് തുറന്നടിച്ച് ഉമ്മന്‍ചാണ്ടി, പിന്തുണയുമായി മുരളീധരനും

oommen chandy

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ കുറിച്ച് തുറന്നടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നവര്‍ക്ക്, ജുഡീഷ്യല്‍ അന്വേഷണ സമിതിയില്‍വരെ കയറിക്കൂടാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരാറുകള്‍ തമ്മിലുള്ള താരതമ്യ പഠനത്തെ വി.എസ് അനുകൂലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

വിവാദങ്ങളുണ്ടാക്കി വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കരുത്. ഈ വിവാദങ്ങളില്‍ ചിരിക്കുന്നത് കൊളംബോയും കുളച്ചലും മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി കെ. മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തി. കരാറിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തേണ്ട കാര്യമില്ല.

ഉമ്മന്‍ ചാണ്ടി എല്ലാവരുമായി ചര്‍ച്ച ചെയ്താണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍, ജുഡീഷല്‍ അന്വേഷണ കമ്മിഷനിലെ ചില അംഗങ്ങളുടെ കാര്യത്തില്‍ സംശയമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍, പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തതിനുശേഷം എടുത്ത തീരുമാനമാണെന്നും, യു.ഡി.എഫിന്റെ നിലപാട് തെറ്റായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുമായിരുന്നില്ലെന്നും മുരളീധരന്‍ അറിയിച്ചു.

Top