വിഴിഞ്ഞം സമരം: നാലാം വട്ട ചർച്ച ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി നാലാം വട്ട ചർച്ച ഇന്ന്. വാണിജ്യ തുറമുഖ കവാടത്തിലെ സമരം 65 ദിവസത്തിലെത്തി നിൽക്കെയാണ് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചർച്ച നടത്തുന്നത്. രാവിലെ 11ന് തൈയ്ക്കാട് ഗസ്റ്റ്ഹൌസിൽ വച്ചാണ് ചർച്ച.

തുറമുഖ നിർമാണം നിർത്തിവച്ച് തീരശോശനം പഠിക്കണമെന്നും മണ്ണെണ്ണ സബ്സിഡി അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് സർക്കാർ പരിഗണിക്കാത്തത്. സമരസമിതി നേതാക്കൾ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽഗാന്ധിയുമായും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Top