വിഴിഞ്ഞം സമരം ഒത്തുതീർപ്പായി; മുഖ്യമന്ത്രിയുമായി നടന്ന ചർച്ച വിജയം

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെ തുടർന്ന് ദിവസങ്ങളായി തുടർന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിൻ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൽ കർഷക സമരം താൽക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top