എതിര്‍പ്പുകള്‍ വകവയ്ക്കില്ല;വിഴിഞ്ഞം പദ്ധതി മുന്നോട്ടുകൊണ്ടുപോകും; മുഖ്യമന്ത്രി പിണറായി

pinarayi-vijayan

കൊച്ചി: വിഴിഞ്ഞം പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്നും, നാടിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ എതിര്‍പ്പുകള്‍ വകവയ്ക്കില്ലന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സന്തോഷം പകര്‍ന്ന് നല്‍കാന്‍ ഒരു ജനകീയ മുന്നേറ്റം ആവശ്യമാണ്, നമ്മള്‍ ആരുടേയും ദുഖം കാണാനാഗ്രഹിക്കുന്നില്ല എന്നതാണ് നമ്മുടെ സന്തോഷത്തിന് കാരണമെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ജീവിതത്തിരക്കിനിടയില്‍ ജീവിക്കാന്‍ മറന്ന് പോകുന്നവരാണ് നമ്മളില്‍ പലരും.

സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ക്കാണോ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സന്തോഷമാണ് ഏറ്റവും വലിയ സമ്പത്തെന്ന ബോധവല്‍ക്കരത്തിനു സമയമായിയെന്നും വിവിധ മിഷനുകളിലൂടെ സന്തോഷം പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ മുഴുവന്‍ സന്തോഷമാണ് നാം ലക്ഷ്യമിടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

കേരളപ്പിറവിയുടെ അറുപതാം വര്‍ഷത്തില്‍ മലയാളിയുടെ സന്തുഷ്ടി എന്ന വിഷയത്തെ ആസ്പദമാക്കി മനോരമ ന്യൂസ് സംഘടിപ്പിച്ച കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Top