വിഴിഞ്ഞം സമരം 14ാം ദിവസത്തിലേക്ക്; പ്രതിഷേധക്കാര്‍ ഇന്ന് തുറമുഖം വളയും

തിരുവനന്തപുരം: വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക് എത്തുമ്പോൾ കരമാർഗവും കടൽമാർഗവും മത്സ്യത്തൊഴിലാളികൾ ഇന്ന് തുറമുഖം വളയും. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടൽ സമരമാണ്. ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളിൽ നിന്നുള്ള സമരക്കാർ വള്ളങ്ങളിൽ തുറമുഖത്തെത്തും. മറ്റുള്ളവർ ബരിക്കേഡുകൾ മറികടന്ന് പദ്ധതി പ്രദേശത്തെത്തി കടലിലുള്ളവർക്ക് അഭിവാദ്യമറിയിക്കും. ഈ വിധമാണ് സമരത്തിന്റെ ക്രമീകരണം.

ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതിലടക്കം അന്തിമതീരുമാനത്തിനായി മന്ത്രിസഭ ഉപസമിതി സമരക്കാരുമായി ഇന്ന് ചർച്ചയും നടത്തും. ഇന്നലെ സർക്കാർ വിളിച്ച യോഗം ആശയക്കുഴപ്പം മൂലം മുടങ്ങിയിരുന്നു. പിന്നാലെയാണ് സമരസമിതിക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയത്.

Top