വിഴിഞ്ഞം തുറമുഖം ; ദിവസങ്ങള്‍ അവസാനിക്കാനിരിക്കെ കാലാവധി നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്

Vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിന് പറഞ്ഞ ദിനങ്ങള്‍ അവസാനിക്കാനിരിക്കെ കാലാവധി നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. 1000 ദിവസം കൊണ്ട് വിഴിഞ്ഞം തുറമുഖത്ത് കപ്പല്‍ അടുപ്പിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ വാക്കുകള്‍ തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കാലാവധി നീട്ടി ചോദിച്ച് ഗ്രൂപ്പ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 998 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കരാര്‍ അനുസരിച്ച് ആദ്യഘട്ട പൂര്‍ത്തീകരണം നടക്കില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. കൂടാതെ കാലാവധി നീട്ടി നല്‍കാന്‍ അവര്‍ സര്‍ക്കാരിനെ സമീപിച്ചുണ്ട്.

2015 ഡിസംബര്‍ 5 നായിരുന്നു വിഴിഞ്ഞത്തെ തുറമുഖ പദ്ധതി ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ആയിരം ദിനം കൊണ്ട് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാലവര്‍ഷവും ഓഖിയും എത്തിയതോടെ തുറമുഖ നിര്‍മ്മാണപ്രവര്‍ത്തികള്‍ മന്ദീഭവിച്ചു. ഒപ്പം കരിങ്കല്‍ ലഭ്യത കുറഞ്ഞതോടെ ആയിരം ദിനം കൊണ്ട് വിഴിഞ്ഞത്ത് കപ്പലടുക്കുമെന്ന കരാറുകാരുടെ വാക്ക് പാഴ് വാക്കായി മാറുകയായിരുന്നു. സെപ്തംബര്‍ ഒന്നിനാണ് ആയിരം ദിനങ്ങള്‍ തികയുന്നത്.

Top