വിഴിഞ്ഞം തുറമുഖത്തിന് ഔദ്യോഗികമായി പേരിട്ടു; “വിഴിഞ്ഞം ഇന്റര്‍നാഷണൽ സീ പോർട്ട്‌”

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. അദാനി പോർട്ട് എന്ന പേരിൽ മാത്രം തുറമുഖം അറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ പേരിടൽ. ബ്രാൻഡിംഗ് ഭാഗമായി ലോഗോയും ഉടൻ ഇറക്കും. വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് എന്ന പേരിന് താഴെ കേരള സർക്കാറിന്റെയും അദാനി പോർട്സിന്റെയും സംയുക്ത സംരഭം എന്ന് കൂടി ചേർത്തിട്ടുണ്ട്.

Top