വിഴിഞ്ഞം തുറമുഖപദ്ധതി വൈകുമെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

Vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി വൈകുമെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. 1,000 ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കരാര്‍ ചെയ്ത അദാനി ഗ്രൂപ്പ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതാണ് പദ്ധതി വൈകാന്‍ കാരണമെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.

ഓഖി ചുഴലിക്കാറ്റും പാറയുടെ ലഭ്യതക്കുറവും ബ്രേക്ക് വാട്ടര്‍ കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചതും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായി. 1000 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയ അദാനി ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചു. ഇതോടെയാണ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചത്.

2019 ഡിസംബര്‍ 15ന് വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. 1,460 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി 1,000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ഉറപ്പ്. പദ്ധതി വേഗത്തിലാക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് പാറ ഇറക്കുമതി ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Top