വിഴിഞ്ഞം തുറമുഖ കരാറില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Vizhinjam

കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ഇക്കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. റിപ്പോര്‍ട്ട് നിയസഭയില്‍ വായിക്കുമെന്നും അപാകതയുണ്ടെങ്കില്‍ തിരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതിനിടെ സിഎജി കണ്ടെത്തലുകള്‍ തെറ്റാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഹൈക്കോടതിയില്‍ സ്വമേധയ സത്യവാങ്മൂലം നല്‍കി.

റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് സിഎജിക്ക് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിക്കാതെ തന്റെ ഭാഗം കേള്‍ക്കാതെയുള്ള റിപ്പോര്‍ട്ടാണ് തയാറാക്കിയതെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. അതിനാല്‍ റിപ്പോര്‍ട്ടിന് പൂര്‍ണതയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Top