വിഴിഞ്ഞം മത്സ്യത്തൊഴിലാളി പ്രതിഷേധം: പ്രതിപക്ഷം കാര്യമറിയാണ് പിന്തുണ നൽകിയതെന്ന് മന്ത്രി

ദില്ലി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം കേരളത്തിൽ തീരേണ്ടതാണെന്നും ദില്ലിയിൽ പ്രത്യേക ചർച്ചയുടെ ആവശ്യമില്ലെന്നും ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ. വിഷയത്തിൽ സർക്കാർ എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിൻ്റെ നിലപാട് സമരക്കാർ മനസിലാക്കേണ്ടതാണ്. വിഷയത്തിൽ കാര്യം മനസിലാക്കാതെ പ്രതിപക്ഷം ചാടിക്കേറി പിന്തുണ നൽകിയെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു.

ചർച്ചക്ക് വിളിച്ചില്ലെന്ന് ആരോപിക്കുന്ന സമരക്കാരോട് സ്വന്തം മൊബൈൽ ഫോൺ ആദ്യം പരിശോധികാനാണ് മന്ത്രി അബ്ദുറഹ്മാൻ ആവശ്യപ്പെട്ടത്. പുനരധിവാസത്തിന് അധികമായി വേണ്ട 3 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 22-ന് യോഗം നടക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം കൂട്ടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി നമ്മുക്ക് ഉപേക്ഷിക്കാനാവുന്ന ഒന്നല്ല. സമരക്കാർ യാഥാർത്ഥ്യം മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Top