കേന്ദ്ര ഏജന്‍സി വേണ്ടെന്ന് സര്‍ക്കാര്‍; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മണികുമാറിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. സംഘർഷത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്പിയാണ് സംഘർഷത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിനായി, കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് സ്റ്റേഷൻ അടക്കം ആക്രമിച്ചിട്ടും, സർക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികൾ അക്രമികൾക്കെതിരെ ഉണ്ടായിട്ടില്ല. അതിനാൽ അന്വേഷണം കാര്യക്ഷമമായി നടക്കാൻ എൻഐഎയ്ക്ക് കൈമാറണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

Top