vizhijam port-works are movieing good

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ചീഫ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ സംഘം സംതൃപ്തി പ്രകടിപ്പിച്ചു.

ചീഫ് സെക്രട്ടറി പി കെ മൊഹന്തി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍. ബോര്‍ഡ് അംഗം വിജയരാഘവന്‍ എന്നിവരാണ് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. അദാനി പോര്‍ട്‌സ് ഉദ്യോഗസ്ഥര്‍ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിച്ചു. പ്രവര്‍ത്തന പുരോഗതിയില്‍ ചീഫ് സെക്രട്ടറി സംതൃപ്തി രേഖപ്പെടുത്തി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്ത് കാലതാമസം വരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഉദ്ദേശ്യമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

തുറമുഖ കവാടമായ മുല്ലൂരില്‍ 200 മീറ്റര്‍ വീതിയിലും 400 മീറ്റര്‍ നീളത്തിലും വിശാലമായ മണല്‍ത്തിട്ട തയ്യാറായിക്കഴിഞ്ഞു. കടല്‍ പ്രക്ഷുബ്ധമായാല്‍ മണ്ണൊലിച്ചുപോകുന്നത് തടയാന്‍ മണല്‍ചാക്കുകള്‍ നിരത്തുന്നുണ്ട്. മഴക്കാലത്ത് കടല്‍ പ്രതികൂലമാകുമ്പോള്‍ ഡ്രഡ്ജിങ് നിര്‍ത്തിവെക്കേണ്ടിവന്നാല്‍ പുലിമുട്ട് നിര്‍മാണവും നീളാനിടയുണ്ട്. ഡിസംബര്‍ അഞ്ചിന് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടം 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം.

Top