വിവോ വൈ73 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ന്ത്യൻ വിപണിയിൽ മിഡ്‌റേഞ്ച് സ്മാർട്ട്ഫോണുകൾ വിലക്കുറവിൽ അവതരിപ്പിച്ച് മുന്നേറുകയാണ് പ്രമുഖ സ്മാർട്ട് ഫോൺ കമ്പനിയായ വിവോ. വിവോയുടെ പുതിയ ഡിവൈസ് ഇപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലേക്കാണ് വിവോ വൈ73 അവതരിപ്പിച്ചിരിക്കുന്നത്.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 20,990 രൂപയാണ് വില. ഡയമണ്ട് ഫ്ലെയർ, റോമൻ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഈ ഡിവൈസ് ഇന്ത്യയിൽ ലഭ്യമാകുന്നത്. 6.4 ഇഞ്ച് ഡിസ്പ്ലെ, മീഡിയടെക് ഹീലിയോ ജി95 ചിപ്പ്സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, പേടിഎം, ടാറ്റ ക്ലിക്ക്, ബജാജ് ഇഎംഐ സ്റ്റോർ, ഓഫ്‌ലൈൻ പാർട്ട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും

Top