വിവോ വൈ 73 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും

2400 × 1080 പിക്‌സൽ റെസലൂഷൻ, 408 പിപിഐ പിക്‌സൽ ഡെൻസിറ്റി, എച്ച്ഡിആർ 10 സപ്പോർട്ട് എന്നിവയുള്ള 6.44 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വൈ 73 ൽ വരുന്നത്. ഒപ്റ്റിക്കൽ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും വാട്ടർ ഡ്രോപ്പ് നോച്ചും ഡിസ്പ്ലേയിൽ ഉണ്ടാകും. ഒരു അമോലെഡ് ഡിസ്പ്ലേയുമായി വരുന്ന വിവോ വൈ 73 യിൽ 8 ജിബി റാമും 3 ജിബി എക്സ്റ്റെൻഡഡ് റാമും ഉണ്ടാകും.

രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുമെന്നും പിന്നിൽ ഒരു ഗ്ലാസ് ഫിനിഷ് അവതരിപ്പിക്കുമെന്നും ലീക്ക് വ്യക്തമാക്കുന്നു. മുമ്പത്തെ ഗൂഗിൾ പ്ലേ കൺസോൾ, ഐ‌എം‌ഇ‌ഐ ഡാറ്റാബേസ് ലിസ്റ്റിംഗുകൾ അനുസരിച്ച്, വിവോ വൈ 73 മീഡിയടെക് ഹീലിയോ ജി 90 SoC പ്രോസസറായിരിക്കും മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

ഗൂഗിൾ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 2400 × 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കുമെന്നും ലിസ്റ്റിംഗുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

Top