വിവോ വി21 സീരിസ് സ്മാർട്ട്ഫോണുകൾ വിപണിയില്‍

വിവോ വി21 സീരിസ് സ്മാർട്ട്ഫോണുകൾ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. വിവോ വി21 5ജി, വിവോ വി21, വിവോ വി21 എന്നീ ഡിവൈസുകളാണ് ഈ സീരിസിൽ ഉള്ളത്. വിവോ വി21 5ജി, വിവോ വി21 എന്നിവ 5ജി ഒഴികെ സമാന സവിശേഷതകളുമായിട്ടാണ് വരുന്നത്. വിവോ വി21ഇ മറ്റ് രണ്ട്‌ ഡിവൈസുകളിൽ നിന്നും വ്യത്യസ്തമാണ്. മലേഷ്യയിലാണ് ഈ ഡിവൈസുകൾ പുറത്തിറക്കിയത്. വിവോ വി21 സീരിസ് ഏപ്രിൽ 29ന് ഇന്ത്യയിൽ എത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇവ മലേഷ്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

വിവോ വി21 5ജി സ്മാർട്ട്ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവോ വി21 എംവൈആർ 1,599 (ഏകദേശം 29,000 രൂപ) വിലയുണ്ട്, വിവോ വി21ഇ സ്മാർട്ട്ഫോണിന് എംവൈആർ 1,299 (ഏകദേശം 23,600 രൂപ) വിലയുണ്ട്. ഈ ഡിവൈസുകൾ മലേഷ്യയിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. വിവോ വി21 5ജി, വിവോ വി21 എന്നിവ ആർട്ടിക് വൈറ്റ്, ഡസ്ക് നീല, സൺസെറ്റ് ഡാസിൽ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. വിവോ വി21ഇ ഡയമണ്ട് ഫ്ലെയർ, റോമൻ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകും.

Top