വിവോ V20 സ്മാര്‍ട്ട് ഫോണ്‍ ഇപ്പോൾ 22,898 രൂപ മുതൽ

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ കഴിഞ്ഞ വർഷം അവസാനത്തോടെ വിപണിയിൽ അവതരിപ്പിച്ച V20 ശ്രേണിയിലെ സ്മാർട്ട്ഫോണുകളുടെ വില കുറയ്ക്കുകയാണ്. കഴിഞ്ഞ മാസമാണ് V20 ശ്രേണിയിലെ വിലക്കുറവുള്ള മോഡൽ ആയ V20 SE-യുടെ വില വിവോ 1000 രൂപ കുറച്ചത്. ഇതിനു പുറമെ സ്റ്റാൻഡേർഡ് മോഡൽ ആയ വിവോ V20 യുടെയും വില കുറച്ചു.

2000 രൂപയാണ് വിവോ V20-യ്ക്ക് കുറച്ചത്. 24,990 രൂപ വിലയുണ്ടായിരുന്ന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില ഇതോടെ 22,898 രൂപയായും 27,990 രൂപ വിലയുണ്ടായിരുന്ന 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 25,490 രൂപയായും കുറഞ്ഞു. വിവോ വെബ്‌സൈറ്റിലും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഈകോമേഴ്‌സ് വെബ്‌സൈറ്റുകളിലും പുതിയ വില ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായ ഫൺടച്ച് OS 11 ആണ് വിവോ V20-യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.44-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്പ്ലേയാണ് ഹാൻഡ്‌സെറ്റിന്. 20:9 ആസ്പെക്ട് റേഷ്യോ ഈ ഡിസ്‌പ്ലേയ്ക്കുണ്ട്.

ഒക്ടോബറിൽ വില്പനക്കെത്തുമ്പോൾ ഒക്ടകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720G SoC പ്രോസസ്സർ ആയിരുന്നു വിവോ V20-യിൽ. എന്നാൽ ഡിസംബറിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 730G SoC പ്രോസസ്സറിലേക്ക് അപ്ഗ്രേഡ് ചെയ്തു.

Top