6.22 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടി വിവോയുടെ വൈ90 വിപണിയില്‍ എത്തി

വിവോയുടെ വൈ90 വിപണിയില്‍ അവതരിപ്പിച്ചു. വളരെ കുറഞ്ഞ വിലയില്‍ ഫേസ് ആക്സസ് സാങ്കേതിക വിദ്യ ലഭ്യമാകുന്ന ഫോണാണ് വൈ90.

12എന്‍എം ഡിസൈനോടുകൂടിയ എംടി 6761 ഹീലിയോ എ22 ക്വാഡ്കോര്‍ പ്രോസസ്സര്‍ 2.0 ഗിഗാഹെട്സ് ക്ലോക്ക് സ്പീഡ് നല്‍കുന്നുണ്ട്. രണ്ട് ജിബി റാം 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഫോണിനുള്ളത്. 256ജിബി മെമ്മറി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും.

അഞ്ച് മെഗാ പിക്സലിന്റെ സെല്‍ഫി ക്യാമറ 8മെഗാപിക്സല്‍ റിയര്‍ ക്യാമറ എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.വിവോയുടെ എക്സ്‌ക്ലുസിവ് സ്മാര്‍ട് പവര്‍ മാനേജ്മെന്റ് സംവിധാനത്തോട് കൂടിയ 4030എംഎഎച്ചിന്റെ ഏറെ നേരം നീണ്ടു നില്‍ക്കുന്ന കരുത്തുറ്റ ബാറ്ററിയാണ് ഫോണിനുള്ളത്. 6.22 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.6,990രൂപയാണ് ഫോണിന്റെ വില.

Top