വിവോയുടെ ഈ കിടിലന്‍ ഫോണ്‍ നാളെ മുതല്‍ ഇന്ത്യന്‍ വിപണിയിൽ

വിവോ എക്‌സ്70 പ്രോയ്‌ക്കൊപ്പം കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയിലെത്തിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണാണ് വിവോ എക്‌സ്70 പ്രോ+. വിവോ എക്‌സ്70 പ്രോയുടെ വില്‍പ്പന ഇന്ത്യയില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട് എങ്കിലും കൂടുതല്‍ മികച്ച ഫീച്ചറുകളോടെ വരുന്ന വിവോ എക്‌സ്70 പ്രോ+ ഫോണിന്റെ വില്‍പ്പന നാളെയാണ് ആരംഭിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കാനുള്ള വിവോയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പുതിയ ഫ്‌ലാഗ്ഷിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിസൈനിലും സവിശേഷതകളിലും മറ്റ് മോഡലുകള്‍ക്ക് വെല്ലുവിളിയാകുന്നതാണ് വിവോ എക്‌സ്70 പ്രോ+ സ്മാര്‍ട്ട്‌ഫോണ്‍.

വിവോ എക്‌സ്70 പ്രോ+ സ്മാര്‍ട്ട്‌ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 79,990 രൂപയാണ് വില. എനിഗ്മ ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് കളര്‍ വേരിയന്റുകളൊന്നും തന്നെ ലഭ്യമല്ല. ഒക്ടോബര്‍ 12 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ഈ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം, വിവോ എക്‌സ്70 പ്രോ+ ഫോണിന് ലോഞ്ച് ഓഫറുകളും ഉണ്ട്. ഐസിഐസിഐ, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ആളുകള്‍ക്ക് 3,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൌണ്ട് ലഭിക്കും. ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 4,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

വിവോ എക്‌സ്70 പ്രോ+ സ്മാര്‍ട്ട്‌ഫോണില്‍ 6.78 ഇഞ്ച് ഡബ്ല്യു ക്യുഎച്ച്ഡി+ (1440 x 3200 പിക്‌സല്‍) ഇ5 അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1500 നീറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, എച്ച്ഡിആര്‍ 10+ സപ്പോര്‍ട്ട് എന്നിവയുള്ള മികച്ച ഡിസ്‌പ്ലെയാണ് ഇത്. ഫോണില്‍12 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണ് ഉള്ളത്. ഇതിനൊപ്പം ഡിവൈസിന് കരുത്ത് നല്‍കുന്നത് ഏറ്റവും പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888+ എസ്ഒസിയാണ്. ഇതിനൊപ്പം അഡ്രിനോ 660 ജിപിയുവും വിവോ ഈ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്.

വിവോ എക്‌സ്70 പ്രോ+ സ്മാര്‍ട്ട്‌ഫോണില്‍ നാല് പിന്‍ക്യാമറകളാണ് ഉള്ളത്. എഫ്/ 1.6 അപ്പര്‍ച്ചറുള്ള വൈഡ് ആംഗിള്‍ ലെന്‍സും ഒഐഎസ് സപ്പോര്‍ട്ടും ലേസര്‍ എഫും ഉള്ള 50 എംപി പ്രൈമറി സെന്‍സറാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനൊപ്പം എഫ്/2.2 അള്‍ട്രാ വൈഡ് ലെന്‍സ് ഉള്ള 48 എംപി സെന്‍സറും നല്‍കിയിട്ടുണ്ട്. 12 എംപി പോര്‍ട്രെയിറ്റ് സെന്‍സര്‍, 8 എംപി പെരിസ്‌കോപ്പ് ലെന്‍സ് എന്നിവയാണ് മറ്റ് ക്യാമറകള്‍. ജിംബല്‍ സപ്പോര്‍ട്ട്, ഒഐഎസ് സപ്പോര്‍ട്ട് എന്നിവയും ഈ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പില്‍ വിവോ നല്‍കിയിട്ടുണ്ട്.

 

 

Top