വാട്ടര്‍ഡ്രോപ്പ് നോച്ചുള്ള വിവോ Z3i ചൈനയില്‍ അവതരിപ്പിച്ചു

വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസൈനും ഡ്യുവല്‍ റിയര്‍ ക്യാമറകളുമുള്ള വിവോ Z3i ചൈനയില്‍ അവതരിപ്പിച്ചു. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. ഒറോറ ബ്ലു, മില്ലേനിയം പൗഡര്‍ എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ ചൈനയില്‍ ലഭ്യമാകുക. 25,600 രൂപയാണ് ഫോണിന് വില വരുന്നത്. 2280×1080 പിക്‌സലില്‍ 6.3 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്.

6 ജിബി റാം 128 ജിബി സ്‌റ്റോറേജ് വാരിയന്റാണുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 16 എംപി പ്രൈമറി സെന്‍സര്‍ 2 എംപി സെക്കന്‍ഡറി ലെന്‍സ് 24 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകള്‍. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്. 3,315 എംഎഎച്ചാണ് ബാറ്ററി.

Top