വിവോ Y93 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്തും

വിവോയുടെ പുതിയ മോഡല്‍ Y93 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ഒഫിഷ്യല്‍ വെബ് സൈറ്റില്‍ വിവോ y93 ലിസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ ചൈന വിപണിയിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. Y93sല്‍ ഉപയോഗിച്ചിരിക്കുന്ന ചിപ് സെറ്റില്‍ വ്യത്യാസമുണ്ടെങ്കിലും വിവോ Y93ന് സമാനമാണ് Y93sയും. വിവോ y93s ല്‍ 4 ജിബി റാം, 128 ജിബി സ്‌റ്റോറേജും ഉണ്ട്.

മീഡിയടെക് MT6762 (ഹെലിയോ P22)ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വര്‍ധിപ്പിക്കാന്‍ കഴിയും. സ്‌നാപ്ഡ്രാഗണ്‍ 439 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവോ Y93ല്‍ 4GB റാമും 64GB സ്‌റ്റോറേജുമാണുള്ളത്.

HD+ 6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് സ്‌ക്രീനാണ് ഫോണിലുള്ളത്. റെസല്യൂഷന്‍ 720×1520 പിക്‌സല്‍സ് ആണ്. ഇവ മാറ്റിനിര്‍ത്തിയാല്‍ y93s ഉം y93 യും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. 19:9 ആസ്‌പെക്ട് റേഷ്യോ. ഏകദേശം 17758 രൂപ വില വരുന്ന ഫോണ്‍ അറോറ ബ്ലൂ, അറോറ റെഡ്, സ്റ്റാറി നൈറ്റ് ബ്ലാക്ക്, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Top