വിവോ വൈ72 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകള്‍

വിവോ വൈ72 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ വൈ72 5ജി സ്മാര്‍ട്ടഫോണ്‍ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 20,990 രൂപയാണ് ഈ ഡിവൈസിന്റെ വില. പ്രിസം മാജിക്, സ്ലേറ്റ് ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിഎം, ടാറ്റാക്ലിക്, ബജാജ് ഇഎംഐ സ്റ്റോര്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍ എന്നിവയില്‍ ആരംഭിച്ചു കഴിഞ്ഞു.

വിവോ വൈ72 5ജി വാങ്ങുന്ന ഉപയോക്താക്കള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ എന്നിവയിലൂടെയാണ് ഡിവൈസ് വാങ്ങുന്നത് എങ്കില്‍ 1,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇത് കൂടാതെ ആറ് മാസത്തേക്ക് 999 രൂപയ്ക്ക് വണ്‍ ടൈം സ്‌ക്രീന്‍ റീപ്രൈസ്‌മെന്റ്. 10,000 രൂപ വില വരുന്ന ജിയോ ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും.

6.58 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,408 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയാണ് വിവോ വൈ72 5ജി സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ് ഈ ഡിസ്‌പ്ലെയ്ക്ക് ഉള്ളത്. 8 ജിബി റാമുള്ള ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 എസ്ഒസിയാണ്. ഡ്യുവല്‍ സിം (നാനോ) സപ്പോര്‍ട്ടുമായി വരുന്ന വിവോ വൈ72 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 11 ബേസ്ഡ് ഫണ്‍ടച്ച് ഒഎസ് 11.1ല്‍ പ്രവര്‍ത്തിക്കുന്നു. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസില്‍ ഉള്ളത്.

രണ്ട് പിന്‍ ക്യാമറകളാണ് വിവോ വൈ72 5ജി സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. തായ്‌ലന്റില്‍ ഈ ഡിവൈസ് മൂന്ന് ക്യാമറകളുമായിട്ടാണ് ലോഞ്ച് ചെയ്തത്. ഇന്ത്യന്‍ വേരിയന്റിലെ പിന്‍ ക്യാമറ സെറ്റപ്പില്‍ എഫ് / 1.79 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് ഉള്ളത്. എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഈ ക്യാമറ സെറ്റപ്പില്‍ ഉണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഈ സ്മാര്‍ട്ട്‌ഫോണില്‍ എഫ് / 1.8 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് നല്‍കിയിട്ടുള്ളത്.

വിവോ വൈ 72 5 ജിയില്‍ 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജാണ് ഉള്ളത്. 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് ഡിവൈസില്‍ ഉള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍. ഫോണില്‍ ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്.

 

Top