വിവോ Y55ന്റെ വില കുറച്ചു ; 10,990 രൂപയ്ക്ക് ഫോണ്‍ വിപണിയില്‍

VIVO Y55

സ്മാര്‍ട്ട് ഫോണുകള്‍ക്ക്‌ വമ്പിച്ച ഇളവുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് 12490 രൂപ വിലയില്‍ വിവോ Y55 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന്റെ വിലയില്‍ കമ്പനി 1500 രൂപയുടെ കുറവ് വരുത്തിയിരിക്കുന്നു.

എന്നാല്‍, ഇനി വിവോ Y55 10990 രൂപയ്ക്ക് ലഭിക്കും. വില കുറച്ചത് സംബന്ധിച്ച് വിവോയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഫോണ്‍ പുതിയ വിലയില്‍ ലഭ്യമാണ്. ക്രൗണ്‍ ഗോള്‍ഡ്, ഗ്രേ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്.

2.5D കര്‍വ്ഡ് ഗ്ലാസോട് കൂടിയ 720p 5.2 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.4 GHz ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസ്സര്‍, അഡ്രിനോ 505 ജിപിയു, 3GB റാം എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഫോണില്‍ ലഭ്യമാക്കിയിട്ടുള്ള 16GB സ്‌റ്റോറേജ് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 GB വരെ വര്‍ദ്ധിപ്പിക്കാനാകും.

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയും ഫണ്‍ടച്ച് OS 3.0UIയും എടുത്തുപറയേണ്ട ഘടകങ്ങളാണ്‌. ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന 2730 mAh ബാറ്ററി 11 മണിക്കൂര്‍ ടോക് ടൈമും 250 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ ടൈമും നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വൈഫൈ, ബ്ലൂടൂത്ത്, 4G VoLTE, മൈക്രോ USB 2.0 പോര്‍ട്ട് എന്നീ സൗകര്യങ്ങള്‍ വിവോ Y55 ഉറപ്പുനല്‍കുന്നു. ഐ പ്രൊട്ടക്ഷന്‍ മോഡ്, സ്മാര്‍ട്ട് സ്‌ക്രീന്‍ സ്പ്ലിറ്റ് ഫീച്ചര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

Top