Vivo Y35 4G സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോൾ വിപണിയിൽ

വിവോയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു .Vivo Y35 4G എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .20000 രൂപയ്ക്ക് താഴെ വിപണിയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണ് Vivo Y35 4G എന്ന സ്മാര്‍ട്ട് ഫോണുകള്‍ .ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകള്‍ ആണ് .Snapdragon 680 പ്രോസസറുകളിലാണ് എത്തിയിരിക്കുന്നത് .മറ്റു സവിശേഷതകള്‍ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.58 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Snapdragon 680 പ്രോസ്സസറുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .

സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ വിപണിയില്‍ എത്തിയിരിക്കുന്നു .കൂടാതെ 1TB വരെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ 8 ജിബിയുടെ വിര്‍ച്യുല്‍ റാംമ്മും സപ്പോര്‍ട്ട് ചെയ്യുന്നതാണ് .

ഈ സ്മാര്‍ട്ട് ഫോണുകള്‍ 50 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളിലും ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓ എസ് പ്രവര്‍ത്തനം നടക്കുന്നത് .5,000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .

Top