വിവോ വൈ33 എസ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി

വിവോ വൈ33എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒറ്റ സ്റ്റോറേജ് വേരിയന്റിലും രണ്ട് കളര്‍ വേരിയന്റുകളിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. റാം ഫംഗ്ഷനുകള്‍ക്കായി ഫോണിലെ ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഉപയോഗിക്കുന്ന എക്‌സ്റ്റെന്‍ഡഡ് റാം 2.0 ഫീച്ചറും ഈ ഡിവൈസില്‍ ഉണ്ട്.

വിവോ വൈ33എസ് സ്മാര്‍ട്ട്‌ഫോണില്‍ 8ജിബി റാമും 128ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 17,990 രൂപയാണ് വില. മിഡ് ഡേ ഡ്രീം, മിറര്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിഎം, ടാറ്റാക്ലിക്ക്, ബജാജ് ഫിന്‍സെര്‍വ് ഇഎംഐ സ്റ്റോര്‍, എല്ലാ പാര്‍ട്ട്ണര്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.

വിവോ വൈ33എസ് സ്മാര്‍ട്ട്‌ഫോണ്‍ പ്രധാന സ്റ്റോറുകള്‍ വഴി വാങ്ങുമ്പോള്‍ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചാല്‍ 1,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ വിവോ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ഓഫറുകളായി ഒന്‍പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറായി ഉപയോക്താക്കള്‍ക്ക് 1,500 രൂപ കിഴിവും ലഭിക്കും.

വിവോ വൈ33എസ് സ്മാര്‍ട്ട്‌ഫോണില്‍ 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,408 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്‌പ്ലെയില്‍ സെല്‍ഫി ക്യാമറ സ്ഥാപിക്കാനായി പ്രത്യേക നോച്ചും നല്‍കിയിട്ടുണ്ട്. 8 ജിബി റാമും 4 ജിബി എക്സ്റ്റന്റഡ് റാമും ഉള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ ജി80 എസ്ഒസിയാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഡിവൈസില്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനും സാധിക്കും.

മൂന്ന് പിന്‍ക്യാമറകളാണ് വിവോ വൈ33എസ് സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. എഫ്/1.8 ലെന്‍സുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ ഉള്ള 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, എഫ്/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഈ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലെ സെന്‍സറുകള്‍. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.0 അപ്പര്‍ച്ചര്‍ ഉള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും വിവോ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 11 ബേസ്ഡ് ഫണ്‍ടച്ച് ഒഎസ് 11.1ലാണ് പ്രവര്‍ത്തിക്കുന്നത്.

കണക്റ്റിവിറ്റി ഓപ്ഷനുകളായി വിവോ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് v5, എന്‍എഫ്‌സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ് എന്നിവയാണ് ഡിവൈസില്‍ ഉള്ള സെന്‍സറുകള്‍. ഈ സ്മാര്‍ട്ട്‌ഫോണില്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫേസ് അണ്‍ലോക്കും നല്‍കിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

 

Top