എക്സ്റ്റന്‍ഡഡ് റാം 2.0 ഫീച്ചറുമായി വിവോ Y20T ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ എക്സ്റ്റന്‍ഡഡ് റാം 2.0 സാങ്കേതികവിദ്യയുമായി Y20T സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ആവശ്യ സമയത്ത് ഫോണിന്റെ ഇന്റെര്‍ണല്‍ മെമ്മറിയില്‍ നിന്നും 1 ജിബി ഉപയോഗിക്കും എന്നതാണ് എക്സ്റ്റന്‍ഡഡ് റാം 2.0 സംവിധാനം ചെയ്യുന്നത്.

6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വിവോ Y20Tയ്ക്ക് 15,490 രൂപയാണ് വില. ഒബ്‌സിഡിയന്‍ ബ്ലാക്ക്, പ്യൂരിസ്റ്റ് ബ്ലൂ നിറങ്ങളില്‍ ലഭ്യമായ ഫോണിന്റെ വില്പന ആരംഭിച്ചു.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 11.1ലാണ് വിവോ Y20T പ്രവര്‍ത്തിക്കുന്നത്. സെല്‍ഫി ക്യാമറയ്ക്കായി ഒരു നോച്ച് ഉള്ള 6.51 ഇഞ്ച് HD+ (720×1,600 പിക്‌സല്‍) ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് ഫോണിന്. 6 ജിബി റാമും 1 ജിബി എക്‌സ്റ്റെന്‍ഡഡ് റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഇന്റെര്‍ണല്‍ മെമ്മറി 1 ടിബി വരെ വര്‍ദ്ധിപ്പിക്കാം.

ഗെയിമിംഗ് പ്രേമികള്‍ക്കായി, വിവോ Y20Tയില്‍ മള്‍ട്ടി ടര്‍ബോ 5.0, അള്‍ട്രാ ഗെയിം മോഡ്, എസ്‌പോര്‍ട്‌സ് മോഡ്, 4D ഗെയിം വൈബ്രേഷന്‍, ഗെയിം പിക്ചര്‍-ഇന്‍-പിക്ചര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

എഫ്/2.2 ലെന്‍സുള്ള 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ ഉള്ള 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, കൂടാതെ 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് വിവോ Y20Tയില്‍. എഫ്/1.8 അപ്പര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.

18W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ Y20Tയില്‍. ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് V5, മൈക്രോ-യുഎസ്ബി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

 

Top