വിവോ വൈ 20 എ ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോ വൈ 20 എ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ വൈ 20 എയുടെ 3 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയില്‍ 11,490 രൂപയാണ് വില വരുന്നത്. നെബുല ബ്ലൂ, ഡോണ്‍ വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇത് വിപണിയില്‍ വരുന്നത്. പ്രധാന പാര്‍ട്ടണര്‍ റീട്ടെയില്‍ സ്റ്റോറുകള്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, മറ്റ് പ്രധാന ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയില്‍ ജനുവരി 2 മുതല്‍ വിവോ ഫോണ്‍ വില്‍പ്പന ആരംഭിക്കും.

ഡ്യുവല്‍ നാനോ സിം വരുന്ന വിവോ വൈ 20 എ ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത ഫണ്‍ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 11ല്‍ പ്രവര്‍ത്തിക്കുന്നു. 6.51 ഇഞ്ച് എച്ച്ഡി + (720×1,600 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. സ്നാപ്ഡ്രാഗണ്‍ 439 SoC പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്ന ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി സ്റ്റോറേജ് വികസിപ്പിക്കുവാന്‍ സാധിക്കും.

ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് വരുന്ന വിവോ വൈ 20 എയില്‍ എഫ് / 2.2 അപ്പേര്‍ച്ചറുള്ള 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ ബോക്കെ ലെന്‍സ്, എഫ് / 2,4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്തായി എഫ് / 1.8 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഈ ഫോണിലുണ്ട്.

വിവോ വൈ 20 എയില്‍ 10W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. സൈഡില്‍ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹാന്‍ഡ്സെറ്റില്‍ ഉണ്ട്. 4.2, മൈക്രോ-യുഎസ്ബി പോര്‍ട്ട്, ജിപിഎസ്, എഫ്എം റേഡിയോ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ബ്ലൂടൂത്ത് ഉള്‍പ്പെടുന്നു.

Top