വിവോ വൈ1എസ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

വിവോ വൈ1എസ് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണിന് 109 ഡോളറാണ് വില(ഏകദേശം 8,200 രൂപ). 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. വിവോയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഡിവൈസ് വില്‍പ്പനയ്ക്കെത്തും. അറോറ ബ്ലൂ, ഒലിവ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ വിവോ വൈ1എസ് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

എച്ച്ഡി + റെസല്യൂഷനും (720 × 1520 പിക്‌സല്‍സ്) 6.22 ഇഞ്ച് ഹാലോ ഫുള്‍വ്യൂ എല്‍സിഡി സ്‌ക്രീനുമാണ് ഡിവൈസില്‍ ഉള്ളത്. ഈ സ്‌ക്രീനില്‍ ഒരു ഡ്യൂ-ഡ്രോപ്പ് നോച്ചും വിവോ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 10 ബേസ്ഡ് ഫണ്‍ടച്ച് ഒ.എസ് 10.5 ലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. മീഡിയടെക് ഹീലിയോ പി 35 ചിപ്സെറ്റാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്.

രണ്ട് ക്ലസ്റ്റര്‍ ആര്‍ക്കിടെക്ചറില്‍ എട്ട് എആര്‍എം കോര്‍ടെക്‌സ്-എ 53 കോറുകളും ഡിവൈസില്‍ ഉണ്ട്. നാല് പെര്‍ഫോമന്‍സ് കോറുകള്‍ 2.3 ജിഗാഹെര്‍ട്‌സ് വരെ ക്ലോക്ക് ചെയ്യുന്നു. മൈക്രോ SD കാര്‍ഡ് സ്ലോട്ട് വഴി സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സൌകര്യവും ഡിവൈസില്‍ ഉണ്ട്.

സ്മാര്‍ട്ട്‌ഫോണിന് പിന്നില്‍ ഒരു ക്യാമറ മാത്രമാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്‌സല്‍ സെന്‍സറാണ് ഇത്. ഈ സെന്‍സറില്‍ എഫ് / 2.2 അപ്പര്‍ച്ചറുള്ള ലെന്‍സും നല്‍കിയിട്ടണ്ട്. പിന്നിലെ ക്യാമറയ്‌ക്കൊപ്പം എല്‍ഇഡി ഫ്‌ലാഷും കമ്പനി നല്‍കിയിട്ടുണ്ട്. ഫോണിന് 1080p വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ടും ഉണ്ട്. മുന്‍വശത്ത്, 5 മെഗാപിക്‌സല്‍ ക്യാമറ, എഫ് / 1.8 അപ്പര്‍ച്ചര്‍ ലെന്‍സോട് കൂടിയാണ് നല്‍കിയിരിക്കുന്നത്. ഇത് ഡ്യൂ-ഡ്രോപ്പ് നോച്ചിനുള്ളിലാണ് നല്‍കിയിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് 10W ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 4,030 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസില്‍ പായ്ക്ക് ചെയ്യുന്നത്. ഡിവൈസിന് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് ഫേസ് റെക്കഗനിഷനോ പാറ്റേണ്‍, പാസ്വേര്‍ഡ് ലോക്കുകളെയോ ആശ്രയിക്കേണ്ടി വരും.

Top