ത്രിപിൾ ക്യാമറ സംവിധാനത്തിൽ വിവോ Y19 വിപണിയിലേക്ക്

കർഷകമായ പ്രത്യേകതകളുമായി വിവോ Y19 പുറത്തിറക്കി. ബ്ലാക്, മോണിംഗ് ഡ്യൂ വൈറ്റ് തുടങ്ങിയ നിറങ്ങളിലാണ് വിവോ എത്തുന്നത്. 15000-16000 രൂപയാണ് ഫോണിന്റെ വില.

6.53 ഇഞ്ച് വലിപ്പത്തില്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. കൂടാതെ സ്ക്രീന്‍ ടു ബോഡി അനുപാതം 90.3 ശതമാനമാണ്. മീഡിയ ടെക് ഹീലിയോ പി65 ആണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. 6ജിബി റാം 128 ജിബി ഇന്‍റേണല്‍ മെമ്മറിയാണ്. മൈക്രോ എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ട് ഉണ്ടാകില്ല.

പിന്നിൽ മൂന്ന് ക്യാമറകളാണ് വിവോ Y19 ഉള്ളത്. 16 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രവൈഡ് അംഗിള്‍ ക്യാമറ, 2എംപി ഡെപ്ത് സെന്‍സര്‍ പ്രോട്രിയേറ്റ് മോഡില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സഹായകരമാകും. പിന്നില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സറും ലഭിക്കും. മുന്നില്‍ സെല്‍ഫിക്കായി 16 എംപി സെന്‍സറാണ് ഉള്ളത്. ഇത് എഐ ഫീച്ചറുകളോടെയാണ് എത്തുന്നത്.

തായ്ലാന്‍റ്, വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഈ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ അദ്യം ഇറങ്ങിയത്.

Top