വിവോ വൈ 91, വൈ 91 ഐ ; പുതുക്കിയ വിലകൾ പ്രഖ്യാപിച്ചു

വിവോ സ്മാർട്ട് ഫോൺ വൈ 91, വൈ 91 ഐ തുടങ്ങിയ മോഡലുകളുടെ പുതിയ വിലകൾ പ്രഖ്യാപിച്ചു. വൈ 91ന് 8,990 രൂപയും വൈ 91ഐക്ക് 7,990രൂപയുമാണ് ഫോണിന്റെ വിപണി വില.

4030 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രത്യേകത. മാത്രമല്ല സ്മാർട്ട് പവർ മാനേജ്മെന്റ് സംവിധാനം കൂടി ചേരുമ്പോൾ ‘ഫോൺ ചാർജ്’ എന്ന എക്കാലത്തെയും പ്രതിസന്ധിയ്ക്ക് പരിഹാരമാകും.

6.22ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയോടു കൂടിയതാണ് രണ്ടു ഫോണുകളും. വൈ 91ൽ 13+2എം പി ഡ്യുവൽ റിയർ ക്യാമറയും, വൈ 91 ഐ ഇൽ 13എം പി റിയർ ക്യാമറയുമാണുള്ളത്. 8എം പിയാണ് ഇരു ഫോണുകളുടേയും സെൽഫി ക്യാമറ. ലിംഗം,പ്രായം,നിറം എന്നിവ കണ്ടെത്തി അതിനനുസരിച്ചു പ്രവർത്തിക്കുന്ന എ ഐ സംവിധാനവും വൈ 91ൽ ഉണ്ട്.

2ജിഗാ ഹെട്സ് ഒക്ടകോർ പ്രോസസ്സർ 2ജിബി റാം എന്നിവയും ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 32 ജിബിയാണ് ഫോണിന്റെ ഇന്റേണൽ മെമ്മറി. എക്സ്റ്റേണൽ മെമ്മറി സ്‌റ്റോറേജ് 256 ജിബി വരെ ഉപയോഗിക്കാം.

Top