Vivo Xplay 5 Elite vs Samsung Galaxy S7 Edge, benefits of each

മുംബൈ: വിപണിയെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് നിര്‍മാതാക്കളായ വിവോ. കമ്പനി പുറത്തിറക്കുന്ന എക്‌സ്‌പ്ലേ 5 ലോകത്തെ ആദ്യ 6 ജിബി റാം സ്മാര്‍ട്ട്‌ഫോണായിരിക്കും.

ഈ വര്‍ഷത്തെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ആറ് ജിബി റാം ഫോണിനെക്കുറിച്ച് വിവോ പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എക്‌സ് 5 മാക്‌സ് പുറത്തിറക്കിയതും വിവോ ആയിരുന്നു.

1440 2560 പിക്‌സലുള്ള 5.5 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസര്‍, 16 മെഗാപിക്‌സലോടുകൂടിയ പിന്‍ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ക്യാമറ, 4300 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് വിവോ എക്‌സ്‌പ്ലേ 5 ന്റെ സവിശേഷതകള്‍.

അസ്യൂസാണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ഉയര്‍ന്ന റാം പരീക്ഷണത്തിന് തുടക്കമിട്ടത്. സെന്‍ഫോണ്‍ 2ല്‍ നാല് ജിബി റാം ആണ് ഉള്‍പ്പെടുത്തിയത്. പിന്നീട് സാംസംഗ് 4 ജിബി റാമില്‍ ഗാലക്‌സി നോട്ട് 5ഉം ഗാലക്‌സി എസ്6 എഡ്ജ് 6പ്ലസും പുറത്തിറക്കി. ആദ്യഘട്ടത്തില്‍ ചൈനീസ് വിപണിയിലായിരിക്കും എക്‌സ്‌പ്ലേ 5 ലഭ്യമാകുക.

Top