‘വിവോ എക്‌സ് 60 ടി’ ചൈനയിൽ അവതരിപ്പിച്ചു: വില ഇങ്ങനെ

വിവോ എക്‌സ് 60 ടി ചൈനയിൽ വിപണിയിലെത്തി. കഴിഞ്ഞ മാസം ആഗോളതലത്തിൽ അവതരിപ്പിച്ച ഈ സീരീസിൽ വിവോ എക്‌സ് 60, വിവോ എക്‌സ് 60 പ്രോ, വിവോ എക്‌സ് 60 പ്രോ + ഫോണുകൾ ഉൾപ്പെടുന്നു, ഇപ്പോൾ വിവോ എക്‌സ് 60 ടിയും ചേർക്കപ്പെട്ടു.

പുതിയ വിവോ എക്‌സ് 60 ടി 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ സി.എൻ.വൈ 3498 (ഏകദേശം 39,000 രൂപ) ആണ് വില വരുന്നത്. ഈ സ്മാർട്ട്ഫോൺ ഷിമ്മർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്നു. ചൈനീസ് മാർക്കറ്റിലെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഇത് ഇപ്പോൾ ലഭ്യമാണ്.

ഡ്യുവൽ നാനോ സിം വരുന്ന സ്ലോട്ടുള്ള ഈ സ്മാർട്ട്ഫോണിന് 19:8:9 ആസ്പെക്റ്റ് റേഷിയോയും, എച്ച്ഡിആർ 10 + സപ്പോർട്ടും വരുന്ന 6.56 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി വിവോ എക്‌സ് 60 ടിയിൽ 32 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.45 ലെൻസും ഉണ്ട്. വിവോ എക്‌സ് 60 ടിയിൽ 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 4,300 എംഎഎച്ച് ബാറ്ററിയുണ്ട്.

Top