വിവോ എക്‌സ്60 സീരിസ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

വിവോ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ എക്‌സ്60 സീരീസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നു.ഈ മാസം 25ന് ഡിവൈസ് ലോഞ്ച് ചെയ്യുമെന്ന ചൈനീസ് സ്മാര്‍ട്ടഫോണ്‍ നിര്‍മ്മാതാക്കളആയ വിവോ പ്രീമിയം അറിയിച്ചു.ട്വിറ്ററിലൂടെയാണ് കമ്പനി ലോഞ്ചിന്റെ കാര്യം വ്യക്തമാക്കിയത്.

വിവോ എക്‌സ്60, വിവോ എക്‌സ്60 പ്രോ, വിവോ എക്‌സ്60 പ്രോ+ എന്നിങ്ങനെ മൂന്ന് ഫോണുകള്‍ ചേര്‍ന്നതാണ് വിവോ എക്‌സ്60 സീരീസ്. ഇതില്‍ ഏതൊക്കെ ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുക എന്ന് അറിവായിട്ടില്ല.അതേസമയം ചൈനയില്‍ അവതരിപ്പിച്ച വിവോ എക്‌സ് 60 സീരീസ് ഫോണുകളില്‍ നിന്നും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന മോഡലുകള്‍ക്ക് ചില വ്യത്യാസങ്ങളുണ്ടാകുമെന്നാണ് വിവരം.ചൈനീസ് വിപണിയില്‍ എക്സിനോസിന്റെയും ചിപ്‌സെറ്റ് വിവോ എക്‌സ്60 സീരീസില്‍ ഇടം പിടിച്ചിട്ടുണ്ട്. എക്‌സ്60, എക്‌സ്60 പ്രോ മോഡലുകള്‍ക്ക് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 ചിപ്‌സെറ്റും എക്‌സ്60 പ്രോ+ല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസി പ്രോസസറുമാണ് ഇടം പിടിക്കാന്‍ സാദ്ധ്യത.

വിവോ എക്‌സ്60, എക്‌സ്60 പ്രോ ഫോണുകള്‍ക്ക് 6.56 ഇഞ്ച് ഫുള്‍ എച്ച്ഡി + (2376 x 1080 പിക്സല്‍) റെസല്യൂഷന്‍ ഡിസ്പ്ലേ ആയിരിക്കും എന്നാണ് വിവരം.

ക്യാമറയുടെ കാര്യത്തില്‍ വിവോ എക്‌സ്60 പ്രോയ്ക്ക് 48 എംപി സോണി ഐഎംഎക്‌സ് 598 ഇമേജ് സെന്‍സറും (എഫ് / 1.48 അപ്പേര്‍ച്ചര്‍), 120 ഡിഗ്രി കാഴ്ചയുള്ള 13 എംപി സെക്കന്‍ഡറി അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സറും, 13 എംപി പോര്‍ട്രെയിറ്റ് ക്യാമറയും, 8 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും ചേര്‍ന്ന ക്വാഡ് ക്യാമെറയായിരിക്കും.

 

 

 

 

Top