വിവോ എക്‌സ്51 5ജി സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

വിവോ എക്‌സ്51 5ജി ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. വിവോ എക്‌സ്51 5ജി ഒറ്റ വേരിയന്റില്‍ മാത്രമാണ് ലഭ്യമാവുക. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് 749 പൗണ്ടാണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 71,900 രൂപയോളം വരും. ആല്‍ഫ ഗ്രേ നിറത്തില്‍ മാത്രമേ നിലവില്‍ വിവോ ഈ ഡിവൈസ് ലഭ്യമാക്കിയിട്ടുള്ളു. ഒക്ടോബര്‍ 29 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിക്കും.

വിവോ എക്‌സ്51 5ജി സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് സ്‌നാപ്ഡ്രാഗണ്‍ 765ജി എസ്ഒസി ആണ്. 8 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഈ സ്മാര്‍ട്ട്‌ഫോണില്‍ 6.56 ഇഞ്ച് ഫുള്‍-എച്ച്ഡി + (2,376×1,080 പിക്സല്‍) അമോലെഡ് ഡിസ്പ്ലേയാണ് വിവോ നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ് ഉള്ളത്.

വിവോ എക്‌സ്51 5ജി സ്മാര്‍ട്ട്‌ഫോണില്‍ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പില്‍ എഫ് / 1.6 അപ്പേര്‍ച്ചറുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍, എഫ് / 2.46 അപ്പേര്‍ച്ചറുള്ള 13 മെഗാപിക്‌സല്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സൂം സെന്‍സര്‍ എന്നിവയും നല്‍കിയിട്ടുണ്ട്. വീഡിയോകള്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന ഷേക്ക് ഒഴിവാക്കാനായി ക്യാമറ സെറ്റപ്പില്‍ തന്നെ ജിംബല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ സിസ്റ്റവും പ്രൈമറി സെന്‍സറില്‍ ഉണ്ട്.

സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഡിവൈസിന്റെ മുന്‍വശത്ത് ഹോള്‍-പഞ്ച് കട്ടൗട്ടിനുള്ളില്‍ 32 മെഗാപിക്‌സല്‍ ക്യാമറയാണ് വിവോ എക്‌സ്51 5ജിയില്‍ നല്‍കിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,315mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു സവിശേഷത.ഫോണില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ 2.4 ജി, 5 ജി വൈ-ഫൈ മിമോ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ഒടിജി, എന്‍എഫ്സി, യുഎസ്ബി 2.0 എന്നിവയും നല്‍കിയിട്ടുണ്ട്. വിവോ എക്‌സ്51 5ജി സ്മാര്‍ട്ട്‌ഫോണില്‍ ഫിഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിട്ടുണ്ട്.

Top